മലപ്പുറം നമ്പ്രാണി തടയണ നിർമ്മാണം ജനുവരി 15ന് പുനരാരംഭിക്കും

മലപ്പുറം നമ്പ്രാണി തടയണ നിർമ്മാണം ജനുവരി 15ന് പുനരാരംഭിക്കും

മലപ്പുറം: കടലുണ്ടി പുഴയിൽ ജലസംരക്ഷണ പ്രവർത്തനത്തിന് വേണ്ടി നഗരസഭയിൽ നിർമ്മിക്കുന്ന നമ്പ്രാണി തടയണയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം മാസം 15ന് തുടക്കം കുറിക്കുന്നതിനു വേണ്ടി തീരുമാനിച്ചു. കേന്ദ്രസർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം നഗരസഭയാണ് നമ്പ്രാണി തടയണയുടെ നിർമ്മാണം നടത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടുകൂടി മലപ്പുറം നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും ജലസമൃദ്ധി വർധിക്കുന്നതിനും ഇടയാകും.

കഴിഞ്ഞവർഷം പ്രവർത്തനമാരംഭിച്ച നമ്പ്രാണി തടയണ കാലവർഷത്തിനെ തുടർന്ന് പുഴയിൽ ജലവിതാനം ഉയർന്നതിനാൽ നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുസൃതമായ രീതിയിൽ ജലവിതാനം താഴ്ന്നതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനമായത്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിന് ഇറിഗേഷൻ, വാട്ടർ അതോറിറ്റി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനം നടക്കുമ്പോഴും പുഴയിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമ്മിക്കുന്നതിനും ആയതിന് നഗരസഭ വിഹിതം നൽകുന്നതിനും തീരുമാനിച്ചു.

മാതൃകയായി എ.ആർ നഗർ പഞ്ചായത്ത്: ഇനിയെല്ലാം പുകയില രഹിത വിദ്യാലയങ്ങൾ

യോഗത്തിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സിപി ആയിഷാബി കൗൺസിലർമാരായ സി സുരേഷ് മാസ്റ്റർ ശിഹാബ് മൊടയങ്ങാടൻ,PSA ഷബീർ, നഗരസഭ സെക്രട്ടറി കെ.പി ഹസീന, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ മുനീർ എം.പി, അസിസ്റ്റൻറ് എൻജിനീയർ ഷബീബ് .പി, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി പി ബീന, അസിസ്റ്റൻറ് എൻജിനീയർ രതീഷ്.ടി എന്നിവർ പ്രസംഗിച്ചു.

Sharing is caring!