വി പി നിസാറിന് മൂന്നാമതും അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, ഇത്തവണ സ്പെഷ്യൽ ജൂറി പുരസ്ക്കാരം

വി പി നിസാറിന് മൂന്നാമതും അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, ഇത്തവണ സ്പെഷ്യൽ ജൂറി പുരസ്ക്കാരം

മലപ്പുറം: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാറിന് അടച്ചടി മാധ്യമ വിഭാഗത്തില്‍ സ്്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2023 ലെ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. 2022 ഡിസംബര്‍ 23, 24, 25, 27, 28 എന്നീ ദിവസങ്ങളില്‍ അഞ്ചു ലക്കങ്ങളിലായി മംഗളം ദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘ചോല നായിക, ശോക നായിക’ എന്ന ലേഖന പരമ്പരയാണു നിസാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് മൂന്നാംതവണയാണു അംബേദ്കര്‍ അവാര്‍ഡ് നിസാറിനെ തേടിയെത്തുന്നത്.

ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരത്തില്‍ ഒന്നാം സ്ഥാനം, കേരളാ നിയമസഭയുടെ ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരള നിയമസഭയുടെ ഇ.കെ.നായനാര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ അവാര്‍ഡ്, രണ്ടുതവണ കേരളാ മീഡിയ അക്കാഡമിയുടെ എന്‍.എന്‍.സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കേരളീയം വി.കെ.മാധവന്‍കുട്ടി മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, അന്വേഷണാത്മക പത്ര റിപ്പോര്‍ട്ടിനുളള ജോയി വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ അവാര്‍ഡ്, കൊളമ്പിയന്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍ മാധ്യമ അവാര്‍ഡ്, സി.എം.അബ്ദുറഹിമാന്‍ മാധ്യമ അവാര്‍ഡ്, രണ്ടു തവണ പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശ്ശി മാധ്യമ അവാര്‍ഡ്, 24 ്രൈഫം മാധ്യമ അവാര്‍ഡ്, ഇന്‍ഡൊഷെയര്‍ എ.എസ്.അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 22മാധ്യമ അവാര്‍ഡുകള്‍ നിസാറിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ വി.പി.നിസാറിന്റെ ഏഴുലേഖന പരമ്പരകളുടെ സമാഹാരം ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പുതുതലമുറക്ക് കൈമാറാനാകണം – സാദിഖലി ശിഹാബ് തങ്ങള്‍

‘അറിയപ്പെടാത്തൊരു വംശഹത്യ’ എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്‌പോണ്‍ന്റ് നീനു മോഹനാണ് അവാര്‍ഡ്.ദൃശ്യ മാധ്യമങ്ങളില്‍ ട്രൂ കോപ്പി തിങ്ക് മാഗസിനിലെ മുഹമ്മദ് ഷഫീഖിന്റെ ‘തൊഗാരി’ എന്ന ഡെക്യൂമെന്ററി അവാര്‍ഡിന് അര്‍ഹമായി. വയനാട് വിഷനില്‍ വി.കെ രഘുനാഥ് തയ്യാറാക്കിയ ‘ഒരു റാവുളന്റെ ജീവിത പുസ്തകം’ ദ്യശ്യ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.

ശ്രവ്യ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോയില്‍ പൂര്‍ണ്ണിമ കെ. തയ്യാറാക്കിയ ‘തുടിച്ചെത്തം ഊരുവെട്ടം’ അവാര്‍ഡ് നേടി. ജനുവരി 10 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ കാഷ് അവാര്‍ഡുകളും ഫലകവും വിതരണം ചെയ്യും.

പി.ആര്‍.ഡി ഡയക്ടര്‍ ടി.വി.സുഭാഷ് ചെയര്‍മാനും, കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്‍, പ്രിയ രവീന്ദ്രന്‍, രാജേഷ് ഗ. എരുമേലി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അച്ചടി വിഭാഗത്തില്‍ 17 ഉം ദൃശ്യ വിഭാഗത്തില്‍ 15ഉം ശ്രവ്യ വിഭാഗത്തില്‍ 2 ഉം എന്‍ട്രികളാണ് ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ എത്തിയത്.

Sharing is caring!