മലപ്പുറം ടൗണിലെ ബസ് യാത്രക്കാർക്ക് സമയവിവരം ഇനി ഡിജിറ്റൽ ബോർഡിൽ

മലപ്പുറം: സാങ്കേതിക വളർച്ചയുടെ ഗുണഫലം ഇന്ന് സമൂഹത്തിന്റെ മുഴുവൻ മേഖലകളിലും ലഭ്യമാകുന്നുവെന്നും സാധാരണക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് മികച്ച സേവനം നൽകാൻ ആവുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ്. മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റോപ്പുകളിൽ ബസ്സുകളുടെ സമയം ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ബസ് ഇൻഫർമേഷൻ സിസ്റ്റത്തിൻ്റെ ഡിസ്പ്ലേ ബോർഡുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാലഘട്ടത്തിനനുസൃതമായിട്ടുള്ള പദ്ധതികളുമായി മുന്നോട്ടുവരുന്നത് അഭിനന്ദനാർഹമാണ്. സാങ്കേതിക വളർച്ച മൂലം ലഭ്യമായ ഉയർന്ന സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കുക വഴി വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തികളും സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങി അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കുന്നതിനുപരിയായി പൊതുഗതാഗത സംവിധാനമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. പൊതുഗതാഗത സംവിധാനം വളരുന്നതോടുകൂടി റോഡുകളിലെ ഗതാഗത തിരക്ക് കുറക്കുവാനും അന്തരീക്ഷ മലിനീകരണത്തിൽ കാര്യമായ മാറ്റം വരുത്തുവാനും വഴി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു.മലപ്പുറം ആർ.ടി.ഒ സി.വി ശരീഫ് മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം,സിദ്ദീഖ് നൂറേങ്ങൽ,മറിയുമ്മ ശരീഫ് കോണോത്തൊടി കൗൺസിലർമാരായ സി.സുരേഷ് മാസ്റ്റർ മഹ്മൂദ് കോതേങ്ങൽ ,ശിഹാബ് മൊടയങ്ങാടൻ, സി.കെ സഹീർ, എ.പി ശിഹാബ്, രത്നം വളപ്പിൽ, ക്രിയേറ്റീവിയൊ മീഡിയ അഡ്വർടൈസിംഗ് കമ്പനി എംഡി മുഹമ്മദ് ഷാഫി,അംഗങ്ങളായ പിവിഎം റാഫി, അൻവർ ഹുസൈൻ, മുഹമ്മദലി ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]