ട്രിമ്മറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ പിടികൂടി

ട്രിമ്മറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ പിടികൂടി

കരിപ്പൂർ: ട്രിമ്മറിന്റെ യന്ത്രഭാ​ഗത്ത് ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നും മസ്ക്കറ്റ് വഴി കരിപ്പൂരിലെത്തിയ മുഹമ്മദ് മുഷീറുൽ (28) എന്ന യാത്രക്കാരിനിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. പിടികൂടിയ ഭാ​ഗത്തിനാകെ 250​ഗ്രാം തൂക്കമുണ്ട്.

മറ്റൊരു കേസിൽ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ 943 ​ഗ്രാം തൂക്കം വരുന്ന രണ്ട് പാക്കറ്റ് സ്വർണ മിശ്രിതം കണ്ടെത്തി. ഇൻഡി​ഗോ വിമാനത്തിന്റെ സീറ്റിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

ബ്ലോക്ക് തീർക്കാൻ റോഡിലിറങ്ങിയ കണ്ടക്ടർ ലോറിയിടിച്ച് മരിച്ചു

Sharing is caring!