ഐ.എസ്.ഒ അംഗീകാരത്തിന്റെ തിളക്കത്തിൽ മലപ്പുറത്തെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ
മലപ്പുറം: ഐ.എസ്.ഒ അംഗീകാര തിളക്കത്തിൽ ജില്ലയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ മികവ്, പൊതുജന സൗഹൃദപരവും ജീവനക്കാരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന അന്തരീക്ഷം, ഗ്രീൻ പ്രോട്ടോകോൾ പ്രകാരമുള്ള ഓഫീസ് കെട്ടിടം ഒരുക്കിയതുമാണ് അംഗീകാരം ലഭിച്ചത്. നാളെ രാവിലെ 11.30ന് മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടക്കുന്ന ചടങ്ങിൽ ഉത്തര മേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ ഐ.എസ്.ഒ അംഗീകാരപത്രം കൈമാറും.
കൈക്കൂലി കേസുകളിൽ നിരന്തര ഇടപെടലുകളിലൂടെ രണ്ട് വർഷത്തിനിടയിൽ പതിനഞ്ചോളം ഉദ്യോഗസ്ഥരെയാണ് മലപ്പുറം വിജിലൻസിന്റെ നേതൃത്വത്തിൽ പിടികൂടാനായത്. കൂടാതെ 118 മിന്നൽ പരിശോധനകളും ഇരുപതോളം പ്രാഥമിക അന്വേഷണങ്ങളും നടത്തി അഴിമതികാർക്കെതിരെ നടപടികൾ കർശനമാക്കി. പൊതുജനങ്ങൾക്കായി ബോധവത്കരണ നടത്തിയും അഴിമതി പണം കണ്ടെടുത്തും മേഖലയിൽ പ്രവർത്തനം കാര്യക്ഷമമാക്കി. കഴിഞ്ഞ ആറ് മാസമായി നടന്നുവരുന്ന ഗുണമേന്മ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് വിജിലൻസ് യൂണിറ്റിന് ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത്. എല്ലാ ജീവനകാരുടെയും കൂട്ടായ പ്രവർത്തന ഫലമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ഫിറോസ് എം ഷഫീഖ് പറഞ്ഞു.
എൻ എസ് എസ് ക്യാംപിനെത്തിയ യുവ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]