എൻ എസ് എസ് ക്യാംപിനെത്തിയ യുവ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു

എൻ എസ് എസ് ക്യാംപിനെത്തിയ യുവ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു

വളാഞ്ചേരി: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

ഈ സ്കൂളിലെ എൻഎസ്എസ് ക്യാംപ് മാവണ്ടിയൂർ സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവർത്തിക്കുന്നുണ്ട്. സംസ്കാരം നടപടിക്രമങ്ങൾക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക.

കല്ലറയിൽ നിന്നെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ മരണത്തിൽ ദുരൂഹത നീങ്ങി

Sharing is caring!