കല്ലറയിൽ നിന്നെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ മരണത്തിൽ ദുരൂഹത നീങ്ങി
അരീക്കോട്: കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയ തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടം ചെയ്തത്.
കഴിഞ്ഞ മാസം നാലിനാണ് തോട്ടുമുക്കം പനംപ്ലാവ് സ്വദേശി തോമസ് മരിച്ചത്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോൾ തോമസ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകിയതോടെയാണ് സംസ്കരിച്ച മൃതദേഹം നവംബർ 20 പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.
ശബരിമല തീർഥാടനത്തിനിടെ എട്ട് വയസുകാരിക്ക് നേരെ സംഘാംഗത്തിന്റെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
ആന്തരികാവയവങ്ങൾ രാസപരിശോധനക്കും അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്തു വന്നത്. മരണ കാരണം ഹൃദയാഘാതം തന്നയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ടിലും മരണകാരണം ഹൃദയഘാതമെന്ന് വിശദീകരിച്ചിരുന്നു. സുഹൃത്തുകളുമായുള്ള അടിപിടിയെതുടർന്നുണ്ടായ പരുക്ക് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമോയെന്ന സംശയം ചിലർ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




