ശബരിമല തീർഥാടനത്തിനിടെ എട്ട് വയസുകാരിക്ക് നേരെ സംഘാം​ഗത്തിന്റെ ലൈം​ഗികാതിക്രമം, പ്രതി പിടിയിൽ

ശബരിമല തീർഥാടനത്തിനിടെ എട്ട് വയസുകാരിക്ക് നേരെ സംഘാം​ഗത്തിന്റെ ലൈം​ഗികാതിക്രമം, പ്രതി പിടിയിൽ

വളാഞ്ചേരി: ശബരിമല തീർഥാടനത്തിനിടെ എട്ടുവയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 60കാരൻ പിടിയിൽ. കൊളത്തൂർ സ്വദേശിയായ 60 കാരനെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.

പെൺകുട്ടിയും പിതാവും അടക്കമുള്ള സംഘം ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുന്ന വഴി കഴി‍ഞ്ഞയാഴ്ചയാണ് സംഭവം. പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി ഇവർ സഞ്ചരിച്ച വാഹനത്തിന് പുറത്തിറങ്ങിയപ്പോഴാണ് 60കാരനായ സംഘാം​ഗം പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിൽ പിടിച്ചത്. ഇതോടെ പെൺകുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോൾ വിവരം അദ്ദേഹത്തോട് പറയുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ശബരിമല സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം മലപ്പുറം ചൈൽഡ് ലൈനിൽ പിതാവ് പരാതി നൽകുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Sharing is caring!