എടപ്പാളിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു

എടപ്പാളിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു

എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുമരനല്ലൂർ അമേറ്റിക്കര പുലരി ഭവനത്തിൽ ഉദയൻ(41)ആണ് മരണപ്പെട്ടത്.

ഈ മാസം 20ന് ന് രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 10 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!