കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.നന്നമ്പ്ര കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46)യാണ് മരിച്ചത്.

പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു. വെളളിയാംപുറം സ്വദേശി പച്ചയായി മുഹമ്മദ്കുട്ടി ഹാജിയുടെ മകൾ നജ്മുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൂത പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു

Sharing is caring!