പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റു

പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റു

കൊണ്ടോട്ടി: പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റു. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക് കടിയേറ്റതായാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പലർക്കും മുഖത്തും കാലിനും കൈക്കുമാണ് കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നാട്ടുകാർ ചേർന്ന് നായയെ പിടികൂടിയതായാണ് വിവരം. അക്രമകാരിയായ നായ് മറ്റു നായ്കളെ കടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ പുളിക്കൽ, ചേവായൂർ ഭാഗത്ത് നായ്ക്കളുടെ വാക്സിനേഷൻ തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Sharing is caring!