കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്; മാതാവ് അറസ്റ്റിൽ

കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്; മാതാവ് അറസ്റ്റിൽ

പാണ്ടിക്കാട്: പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് തമ്പാനങ്ങാടി സുൽത്താൻ റോഡ് സ്വദേശിയും മേലാറ്റൂർ ചന്തപ്പടിയിലെ കുളത്തുംപടിയൻ ശിഹാബുദ്ദീന്റെ ഭാര്യയുമായ അരിപ്രത്തൊടി സുമിയയാണ് (23) അറസ്റ്റിലായത്.

ഈ മാസം പത്തിന് രാവിലെ അഞ്ചേ മുക്കാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നിരുന്നത്. സുൽത്താൻ റോഡിലെ സുമിയയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് ആറുമാസം പ്രായമായ ഹാജ മറിയം മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മാതാവ് സുമിയ പട്ടിയെ കണ്ടു ഓടുന്നതിനിടെ കുട്ടി കയ്യിൽ നിന്നും വഴുതി വീട്ടുവളപ്പിലെ കിണറ്റിൽ വീണെന്നായിരുന്നു വീട്ടുകാർ മൊഴി നൽകിയിരുന്നത്. എന്നാൽ ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാർ, പാണ്ടിക്കാട് പോലീസ് ഇൻസ്പെക്ടർ റഫീഖ് എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സാദിഖലി തങ്ങൾക്ക് ക്രിസ്തുമസ് കേക്കുമായി സമീപ പള്ളിയിലെ വൈദികരെത്തി

Sharing is caring!