സാദിഖലി തങ്ങൾക്ക് ക്രിസ്തുമസ് കേക്കുമായി സമീപ പള്ളിയിലെ വൈദികരെത്തി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ക്രിസ്തുമസ് കേക്കുമായി മലപ്പുറത്തെ വൈദികരുടെ ഗൃഹ സന്ദർശനം. ഞായറാഴ്ച്ച വൈകുന്നേരമാണ് സമീപത്തെ പള്ളികളിലുള്ള വൈദികർ കേക്കുമായി തങ്ങളെ കാണാനെത്തിയത്.
മലപ്പുറം സെന്റ് തോമസ് പള്ളി വികാരി ഫാദർ മാത്യു നിരമേൽ, കൊണ്ടോട്ടി സെന്റ് പോൾസ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അലോഷ്യസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. തോമസ് കണ്ണമ്പള്ളി എന്നിവരാണ് തങ്ങളെ കാണാനെത്തിയത്. വർഷങ്ങളായി ക്രിസ്തുമസ് അവസരത്തിൽ വൈദികർ പാണക്കാട് ഉപഹാരവുമായി എത്താറുള്ളതാണെന്ന് തങ്ങൾ പറഞ്ഞു. ഇത്തരം സന്ദർശനങ്ങൾ മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമാണെന്ന് തങ്ങൾ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയും വൈദികരെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. അദ്ദേഹം ഇങ്ങനെയുള്ള മതസൗഹാർദ സന്ദർശനങ്ങളുടെ ആവശ്യകതയെ പറ്റി എടുത്തു പറഞ്ഞു.
സ്വർണ കടത്തുകാരുമായി ബന്ധം, മലപ്പുറത്തെ എസ് ഐക്ക് സസ്പെൻഷൻ
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




