ഡൽഹിയിലെ പ്രമുഖ എസ് കെ എസ് എസ് എഫ് പ്രവർത്തകൻ അസ്ഹറുദീൻ അന്തരിച്ചു
ന്യൂ ഡൽഹി: എം എസ് എഫിന്റെയും, എസ് കെ എസ് എസ് എഫിന്റെയും ഡൽഹിയിലെ പ്രവർത്തകനായിരുന്ന ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർത്ഥി പി അസ്ഹറുദ്ദീന്‍ (24) അന്തരിച്ചു. ഡൽഹി കെ.എം.സി.സി സെക്രട്ടറിയാണ്.
പനി ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെ മത-രാഷ്ട്രീയ-പൊതുമേഖലയിലെ നിറസാന്നിധ്യമായിരുന്നു. മണ്ണാർക്കാട് നാട്ടുകൽ പാലോട് സ്വദേശിയാണ്.
അസ്ഹറുദീന്റെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അനുശോചനം
മണ്ണാർക്കാട്ടെ നാട്ടുകല്ലിൽ നിന്ന് ഡൽഹിയിലേക്ക് വളർന്ന, ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടായിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു അസറുദ്ദീൻ. ഡൽഹിയിൽ എം.എസ്.എഫിന്റെയും , എസ്.കെ.എസ്.എസ്.എഫിന്റെയും സജീവ പ്രവർത്തകനായിരുന്നു.
മലയാളികൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാവുന്ന ചെറുപ്പക്കാരൻ. ചെറു പ്രായത്തിൽ ഒരുപാട് നന്മകൾ ചെയ്താണ് അസറു കടന്നു പോയത്.
അസറൂ,നിന്നോടൊത്തു ചിലവഴിച്ച നിമിഷങ്ങൾ മറക്കാനാവില്ല.
ഞങ്ങളൊക്കെ ഡൽഹിയിലെത്തിയാൽ എന്തൊരു സ്നേഹത്തോടെയാണ് നീ ഞങ്ങളെ ഡീൽ ചെയ്തിരുന്നത് . ശുശ്രൂഷിക്കാൻ നിനക്ക് സമയം തികഞ്ഞിരുന്നില്ലല്ലോ.
ഇന്ന് നീ ഞങ്ങൾക്ക് സമയം നൽകാതെ തിരിച്ചു പോയല്ലേ.
ഞങ്ങൾക്ക് ദുഃഖമില്ല അസറൂ,കാരണം നീ എത്തിച്ചേരുന്നത്,ഫിർദൗസിന്റെ തേനരുവികളും പാൽ നിലാവുകളും നിത്യവസന്തം തീർക്കുന്ന ഉദ്യാന ശോഭയിലേക്കാണല്ലോ.
നികത്താനാവാത്ത ശൂന്യതയാണ് ഈ വിയോഗം എന്നറിയൂമ്പോൾ തീരാത്ത വ്യസനമുണ്ട്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ.
എടപ്പാളിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
പി കെ കുഞ്ഞാലിക്കുട്ടി
പ്രിയപ്പെട്ട അസ്ഹറുദ്ധീൻ വിട പറഞ്ഞിരിക്കുന്നു. ഹൃസ്വമായൊരു കാലം കൊണ്ട് തന്റെ ജീവിതത്തെ മനോഹരമാക്കി അടയാളപ്പെടുത്തിയ ഊർജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരന്റെ മരണ വാർത്ത എല്ലാം കൊണ്ടും സങ്കടപെടുത്തുന്നതാണ്.
ഡൽഹി കെ.എം.സി.സി സെക്രട്ടറിയും, എം.എസ്.എഫ് ജാമിഅ മില്ലിയ്യ മുൻ പ്രസിഡന്റുമൊക്കെയായിരുന്ന പ്രിയപ്പെട്ടവരുടെ അസറു എന്ന അസ്ഹറുദ്ധീൻറെ സമർപ്പണവും, വ്യക്തിത്വവും ചിലപ്പോഴൊക്കെ നേരിട്ടും, പലപ്പോഴും മറ്റുള്ളവരുടെ വാക്കുകളിലൂടെയും അനുഭവിച്ചിട്ടുണ്ട്. ഉപാധികളൊന്നുമില്ലാതെ ഡൽഹി നഗരത്തിന്റെ വേവിലും ചൂടിലും തന്റെ പഠനത്തിനും, ചെറിയ ജോലിക്കുമൊക്കെ ഒപ്പമോ അതിലധികമോ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി തന്റെ ആരോഗ്യവും സമയവും ചിലവഴിച്ച ചെറുപ്പക്കാരൻ. മറ്റുള്ളവരെ സഹായിക്കുന്നത്, സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് ജീവിത ആസ്വാധനമായി കൊണ്ട് നടന്ന സ്ഥിരോത്സാഹിയായിരുന്നു അസറു. അസ്ഹറുദ്ധീനെ പോലെ യുള്ള കുറെ ചെറുപ്പക്കാരുടെ നിശബ്ദ പ്രയാണം രാജ്യ തലസ്ഥാന നഗരിയിൽ എം.എസ്. എഫിന് വേരോട്ടമുണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഡൽഹിയിലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരോർമയായിരുക്കും അസറു.
പനി ബാധിച്ച് ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോഴും എല്ലാം സുഖമായി തിരിച്ചു വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ, ബന്ധപ്പെട്ടവരോടും, ആശുപത്രി അധികൃതരോടും, ഡോക്ടർമാരോടും നിരന്തരം ബന്ധപ്പെട്ടപ്പോഴൊക്കെ ആ പ്രതീക്ഷ നില നിന്നിരുന്നു. പക്ഷെ ഏറ്റവും അവസാനത്തേ വിളിയിൽ അസറുവിനെ ചികിൽസിച്ചിരുന്ന ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ഷെറിൻ തോമസ് പ്രാർത്ഥിക്കുക മാത്രമാണ് ഇനി നമുക്ക് ചെയ്യാനുള്ളത് എന്ന് പറഞ്ഞപ്പോഴും പ്രതീക്ഷ കൈ വിട്ടിരുന്നില്ല.
പ്രതീക്ഷകളൊക്കെ ബാക്കിയാക്കി അസറു പോയിരിക്കുന്നു.
ഹൃദയം നിറഞ്ഞ പ്രാർത്ഥനകളോടെ വിട.
പി വി അഹമ്മദ് സാജു
അസറു ഞങ്ങൾക്ക് എല്ലാം എല്ലാം ആയിരിന്നു ,ഡൽഹിയിൽ ആരുടെ എന്ത് ആവശ്യത്തിനും അസറു ഒരു വിളിപ്പാട് അകലെ ഉണ്ടായിരുന്നു.
ഡൽഹിയിലേക് സഹായം ചോദിച്ചു വരുന്ന ആർക്കും എന്ത് ആവശ്യ്ത്തിനും ആദ്യം കൊടുക്കുന്ന നമ്പർ അസറുവിന്റെതായിരുന്നു…
ഡൽഹിയിൽ എത്തിയാൽ പോകുന്നത് വരെ ഒരു നിഴലായി അവനുണ്ടാകും ,
ഡൽഹിയിൽ എത്രയോ ഒന്നിച്ചുള്ള സംസാരങ്ങൾ, യാത്രകൾ,ചർച്ചകൾ ….
എം എസ് എഫ്, എസ് എകെ എസ് എസ് എഫ് , കെ എം സി സി യുടെ ഒക്കെയും ഡൽഹിയിലെ ഒരു മുഖമായിരുന്നു അസറു…
നാഥാ അവനെ നി സ്വീകരിക്കണെ.. സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ ….
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).