എടപ്പാളിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

എടപ്പാളിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

എടപ്പാള്‍: കണ്ടനകത്ത് ശബരിമല പോയിരുന്ന ടൂറിസ്റ്റ് ബസ്സില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ പുള്ളുവന്‍ പടി സ്വദേശി മേലയില്‍ മുഹമ്മദ് ഫാസില്‍(19)ആണ് മരിച്ചത്.

കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനടുത്ത് കണ്ടനകത്ത് ടര്‍ഫിന് മുന്നില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഫാസില്‍ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഫാസില്‍ സഞ്ചരിച്ച ബൈക്കും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു

Sharing is caring!