ജില്ലയിലെ 34 പോലീസ് സ്റ്റേഷനിലേക്കും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്
മലപ്പുറം: ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകരെ പോലീസും ഡി.വൈ.എഫ്.ഐയും ചേർന്ന് തല്ലി ചതക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 34 പോലീസ് സ്റ്റേഷനിലേക്കും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്തു.
എടക്കര പോലീസ് സ്റ്റേഷൻ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ വി.എസ് ജോയ്,പരപ്പനങ്ങാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,പെരുമ്പടപ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അജയ് മോഹൻ,കരിപ്പൂര് കെ.പി അബ്ദുൽ മജീദ്,വളാഞ്ചേരിയിൽ കെ.പി നൗഷാദ് അലി,പൊന്നാനിയിൽ സി ഹരിദാസ് എക്സ് എം.പി തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം ചെയ്തു.
മരണത്തിലും വേർപിരിയാത്ത സുഹൃത്തുക്കൾക്ക് വിടനൽകി തലക്കളത്തൂർ ഗ്രാമം
കോൺഗ്രസ് ചങ്ങരംകുളം സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി.പ്രകടനവുമായി എത്തിയ പ്രവർത്തകരെ സ്റ്റേഷന് മുന്നിൽ വച്ച് പോലീസ് തടഞ്ഞതോടെ ചെറിയ രീതിയിൽ ഉന്തും തള്ളും നടന്നു. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തെ പ്രതിഷേധിച്ചായിരുന്നു മാർച്ച് ഡി സി സി സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




