പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു

താനൂർ: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തെയ്യാല റോഡ് ഖാദിരിയ്യ നഗറിൽ കത്താലി ഷാഫിയുടെ ഭാര്യ ഖദീജ(35)ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പെൺ കുഞ്ഞിന് ജന്മം നൽകിയത്. മറ്റു മക്കൾ : മുഹമ്മദ് ഷെഹീൻ. ആയിഷ ഷിഫ. ഖബറടക്കം വൈകിട്ട് 4മണിക്ക് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

മഞ്ചേരിയിൽ വാഹനാപകടത്തിൽ അമ്മയും കുഞ്ഞുമുൾപ്പെടെ അഞ്ച് മരണം

Sharing is caring!