പുല്ലാരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മഞ്ചേരി: ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന കേസില്‍ യുവാവ് പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പന്റെ (65) മരണത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷാണ് പിടിയിലായത്. മലപ്പുറം അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രിനോഷ്. സംഘര്‍ഷത്തിനിടെ രജനിക്കും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അയ്യപ്പനെ കുത്തിയ ഉടനെ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടുകൂടി മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പോലീസ് ഇദ്ദേഹത്തെ പിടികൂടി. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
മഞ്ചേരിയിൽ വാഹനാപകടത്തിൽ അമ്മയും കുഞ്ഞുമുൾപ്പെടെ അഞ്ച് മരണം
മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




