ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി: വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധയിൽ ഉൾപ്പെടുത്തേണ്ട വിവിധ വിഷയങ്ങൾ പതിനഞ്ച് ഗ്രൂപ്പുകളായി തിരിച്ച് വിശദമായി ചർച്ച ചെയ്തു. പ്രാദേശികമായ സാമ്പത്തിക ഉന്നമനം, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ദാരിദ്ര്യനിർമാർജ്ജനം, ശുദ്ധജല ലഭ്യത തുടങ്ങി വിവിധ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ കരീം, ആലിപ്പറ്റ ജമീല, നസീബ അസീസ്, അംഗങ്ങളായ പി.കെ.സി. അബ്ദുറഹിമാൻ, എ.പി. ഉണ്ണികൃഷ്ണൻ, കെ.ടി. അഷറഫ്, ഫൈസൽ എടശ്ശേരി, വി.കെ.എം. ഷാഫി, ഷഹർബാൻ, വി.പി ജസീറ, ശരീഫ ടീച്ചർ, ബഷീർ രണ്ടത്താണി, ടി.പി. ഹാരിസ്, റൈഹാനത്ത് കുറുമാടൻ, സുഭദ്ര വാഴക്കാട്, റൈഹാനത്ത് താമരത്ത്, യാസ്മിന് അരിമ്പ്ര, സലീന ടീച്ചർ, ടി.പി.എം. ബഷീർ, ശ്രീദേവി പ്രാകുന്ന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ സംസാരിച്ചു.
വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ റോഡിലിറങ്ങിയ കുട്ടി ബൈക്കിടിച്ച് മരിച്ചു
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]