കോട്ടക്കൽ മുനിസിപ്പാലിറ്റി മുസ്ലിം ലീ​ഗ് കമ്മിറ്റിയെ പിരിച്ച് വിട്ട് ജില്ലാ നേതൃത്വം

കോട്ടക്കൽ മുനിസിപ്പാലിറ്റി മുസ്ലിം ലീ​ഗ് കമ്മിറ്റിയെ പിരിച്ച് വിട്ട് ജില്ലാ നേതൃത്വം

കോട്ടക്കൽ: മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വിപ്പ്‌ ലംഘിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഹ്‌സിന പൂവന്‍മഠത്തിലിനോടും പി.പി. ഉമ്മറിനോടും തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി നിർദേശിച്ചു.
അതോടൊപ്പം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഹനീഷയൊഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരോടും പദവികൾ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിലാണ് മുഹ്സിനയും പി പി ഉമ്മറും ഇടതു മുന്നണി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീ​ഗ് ഔദ്യോ​ഗിക സ്ഥാനാർഥികളെ 13നെതിരെ 15 വോട്ടുകൾക്കാണ് ഇരുവരും തോൽപിച്ചത്. ആറ് ലീ​ഗ് അം​ഗങ്ങളാണ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. ഇതേ തുടർന്നാണ് ജില്ലാ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടത്. മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ലീ​ഗിന് ഭരണം നഷ്ടമായത്. ഇരുവരും നാളെ രാജിവെക്കുമെന്നാണ് അറിയാൻ സാധിച്ചത്.

വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ റോഡിലിറങ്ങിയ കുട്ടി ബൈക്കിടിച്ച് മരിച്ചു

മുസ്‌ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ റോഡിലിറങ്ങിയ കുട്ടി ബൈക്കിടിച്ച് മരിച്ചു

Sharing is caring!