വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ റോഡിലിറങ്ങിയ കുട്ടി ബൈക്കിടിച്ച് മരിച്ചു

വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ റോഡിലിറങ്ങിയ കുട്ടി ബൈക്കിടിച്ച് മരിച്ചു

കൊണ്ടോട്ടി: വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ വീട്ടില്‍നിന്ന് ഇറങ്ങി നടന്ന് റോഡിലെത്തിയ മൂന്നു വയസ്സുകാരി ബൈക്കിടിച്ചു മരിച്ചു. കൊണ്ടോട്ടിക്ക് സമീപം പരതക്കാട് വെച്ചാണ് ദാരുണ സംഭവം നടന്നത്. പരതക്കാട് കുണ്ടില്‍ പീടികക്കു സമീപം അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാ എസിന്‍ ആണ് ബൈക്കിടിച്ച് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങി നടന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. റോഡിലിറങ്ങിയ കുട്ടിയെ കൊണ്ടോട്ടി ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറയാണ് മാതാവ്.

മലപ്പുറത്ത് കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

Sharing is caring!