ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ
എടപ്പാൾ: ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.എടപ്പാൾ പെരുമ്പറമ്പ് സ്വദേശി 21 വയസുള്ള യദുകൃഷ്ണൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ എടപ്പാള്‍ ശുകപുരം ആശുപത്രിയിലാണ് യുവാവിനെ മരിച്ച നിലയില്‍ എത്തിച്ചത്.
ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍പോലീസെത്തി.യുവാവിനെ ആശുപത്രിയില്‍ എത്തിച്ച പെരുമ്പറമ്പ് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരിച്ച യദുകൃഷ്ണന്റെ ഉറ്റ സുഹൃത്തുക്കളാണ് കസ്റ്റഡിയില്‍ ഉള്ള രണ്ട് പേരും. യദുകൃഷ്ണന്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും ആണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
സാക്ഷരതാ പദ്ധതിയിൽ പ്രായം കൂടിയ പഠിതാവായി 105 കാരി കുഞ്ഞിപ്പെണ്ണ്
വെള്ളത്തില്‍ വീണ് കിടന്ന യദുകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പിടിയിലായ സുഹൃത്തുക്കളുടെ മൊഴി.സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




