മുഖ്യമന്ത്രിക്ക് അഭിവാന്ദ്യമർപ്പിക്കാൻ കുട്ടികളെ റോഡിൽ നിറുത്തിയ പ്രധാന അധ്യാപകന് നോട്ടീസ്

മുഖ്യമന്ത്രിക്ക് അഭിവാന്ദ്യമർപ്പിക്കാൻ കുട്ടികളെ റോഡിൽ നിറുത്തിയ പ്രധാന അധ്യാപകന് നോട്ടീസ്

എടപ്പാൾ: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ഡിഡിഇ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡരികില്‍ നിര്‍ത്തിയത്.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നും വിദ്യാര്‍ത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപനവുമാണെന്നും നോട്ടീസിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മലപ്പുറം ഡിഡിഇ പുറത്തിറക്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!