മുസ്ലിം യൂത്ത് ലീ​ഗ് മാർച്ചിനെ വരവേൽക്കാൻ മലപ്പുറത്തെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

മുസ്ലിം യൂത്ത് ലീ​ഗ് മാർച്ചിനെ വരവേൽക്കാൻ മലപ്പുറത്തെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

മലപ്പുറം: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ മുദ്രാവാക്യത്തിൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിനെ മലപ്പുറം മണ്ഡലത്തിലേക്ക് വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പാർട്ടി പ്രവർത്തകർ. ഇരുമ്പുഴിയിൽ നിന്നും തുടങ്ങി മൊറയൂർ വരെയാണ് ജാഥ നടക്കുക. ഇതിനകം മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് വിവിധ യോഗങ്ങളും സബ് കമ്മിറ്റികളും ചേരുകയുണ്ടായി.

രജിസ്ട്രേഷനിൽ ജില്ലയിൽ മലപ്പുറം മണ്ഡലമാണ് ഒന്നാമത്. ജാഥ തുടങ്ങുന്ന ഇരുമ്പുഴിയിൽ ആനക്കയം പഞ്ചായത്ത് കമ്മിറ്റിയുടെയും പ്രാദേശിക സ്വാഗത സംഘം കമ്മിറ്റിയുടെയും , മലപ്പുറത്ത് ജാഥാ അംഗങ്ങൾക്കുള്ള ഭക്ഷണവും വിശ്രമവും മറ്റ് ഒരുക്കങ്ങൾക്കായി സബ് കമ്മിറ്റിയുടെയും മുനിസിപ്പൽ കമ്മിറ്റിയുടെയും നേതൃത്വത്തിലും ജാഥ സമാപിക്കുന്ന മൊറയൂരിൽ ഒരുക്കങ്ങൾ സബ് കമ്മിറ്റിയുടെയും പഞ്ചായത്ത് , പ്രദേശിക സ്വാഗത സംഘം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും പ്രചരണങ്ങൾ നടന്ന് വരുന്നു.

ഇരുമ്പുഴി, മലപ്പുറം പൂക്കോട്ടൂർ , മൊറയൂർ തുടങ്ങി ജാഥ കടന്ന് വരുന്ന വഴികളിൽ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടി തോരണത്തിൽ അലങ്കരിക്കുകയും ജാഥക്ക് സ്വീകരണവും നൽകും . ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് വാലഞ്ചേരി സ്വാഗത സംഘം ഓഫീസിൽ ചേർന്ന പ്രത്യേക പ്രവർത്തക സമിതി യോഗം അന്തിമ രൂപം നൽകി. മുനിസിപ്പൽ , പഞ്ചായത്ത് തലത്തിൽ ഗ്രാമയാത്രകൾ, യൂത്ത് റൈഡ്, ചുവർ എഴുത്തുകൾ, സ്നേഹ കൂടാരവും സംഘടിപ്പിച്ചു. പ്രചരണ പരിപാടികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. രജിസ്ട്രേഷനിൽ മികവുറ്റ പഞ്ചായത്ത്, യൂണിറ്റ് കമ്മിറ്റികളെ മണ്ഡലം കമിറ്റി നടത്തിയ സെമിനാർ , ജാഥാ അംഗങ്ങളുടെ സംഗമത്തിൽ വെച്ച് അനുമോദിച്ചിരുന്നു. യോഗം മൊറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് സി കെ മുഹമ്മദ് ഉൽഘാടനം ചെയ്തു. എ പി ഷരീഫ് അദ്ധ്യക്ഷം വഹിച്ചു. ഷാഫി കാടേങ്ങൽ, കെ പി സവാദ് മാസ്റ്റർ, ഹുസൈൻ ഉള്ളാട്ടിൽ, ബാസിഹ് മോങ്ങം, എസ് അദ്നാൻ, റബീബ് ചെമ്മംകടവ്, സമീർ ബാബു മൊറയൂർ, സലാം വളമംഗലം, ടി പി യൂനുസ്, ശിഹാബ് അരീകത്ത് ,ശിഹാബ് തൃപ്പനച്ചി, ഉമ്മർ കുട്ടി പള്ളിമുക്ക്, ഫൈസൽ കോഴിത്തായി , സി പി സാദിഖ് അലി, ടി മുജീബ്, സഹൽ വടക്കുമുറി, എൻ എം ഉബൈദ്, കുഞ്ഞിമാൻ മൈലാടി, അബ്ബാസ് വടക്കൻ, നവാഷിദ് ഇരുമ്പുഴി, ബാബു മോങ്ങം, അഡ്വ അഫീഫ് പറവത്ത്, എം ടി മുഹമ്മദലി, സുഹൈൽ പറമ്പൻ, ബാവ മൊറയൂർ എന്നിവർ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!