മുഖ്യമന്ത്രി നാളെ മലപ്പുറത്ത്, നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ അറിയാം
മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് (നവംബർ 29ന്) മലപ്പുറം നഗരത്തിൽ വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെ ഗതാഗത ക്രമീകരണം. നവകേരള സദസ്സിനായി മഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾ മലപ്പുറം മൂന്നാംപടി ജൂബിലി റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ നവകേരള സദസ്സ് പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കോഴിക്കോട് റോഡിലൂടെ വരുന്ന വാഹനങ്ങൾ മച്ചിങ്ങൽ മുണ്ടുപറമ്പ് ബൈപാസിലെത്തി മൂന്നാംപടി ജൂബിലെ റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ പെരിന്തൽമണ്ണ റോഡിലെ പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, കോഴിക്കോട്, പാലക്കാട്, പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന പൊതുവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ മച്ചിങ്ങൽ, മുണ്ടുപറമ്പ്, കാവുങ്ങൽ ബൈപാസ് റോഡിലൂടെ കടന്നു പോകണം.
നവകേരള സദസിൽ പി വി അൻവറിനെതിരെ പരാതി, അധികഭൂമി കണ്ടുകെട്ടണം
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]