പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ്

പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ്

പൊന്നാനി: ഹാര്‍ബര്‍ രണ്ടാംഘട്ട വികസനത്തിന് 23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങള്‍ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 13.89 കോടിയാണ് അനുവദിച്ചത്. ജനവാസ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കും. പുനര്‍ഗേഹം പദ്ധതി മുഖേന 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു. അടുത്തഘട്ടമായി 100 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം കൂടി ആരംഭിക്കും. ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് എല്ലാവിധ വിമര്‍ശനങ്ങളെയും നിര്‍ദ്ദേശങ്ങളെയും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി

ഇന്നലെ വിവാഹം കഴിഞ്ഞ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

Sharing is caring!