നവ കേരള സദസിന് മുമ്പായി ആദിവാസി സമരം അവസാനിപ്പിക്കാൻ ശ്രമം, നടപ്പില്ലെന്ന് സമരക്കാർ

നവ കേരള സദസിന് മുമ്പായി ആദിവാസി സമരം അവസാനിപ്പിക്കാൻ ശ്രമം, നടപ്പില്ലെന്ന് സമരക്കാർ

നിലമ്പൂർ: ഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആദിവാസികളുടെ സമരം നവ കേരള സദസിന് മുമ്പായി അവസാനിപ്പിക്കുന്നതിനുള്ള ജില്ലാ അധികൃതരുടെ ശ്രമം ആദിവാസികൾ തള്ളി. 201 ദിവസമായി ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിരാഹാര സത്യ​ഗ്രഹ വേദിയിലെത്തി ഡെപ്യൂട്ടി കളക്ടർ ഡോ ജെ ഒ അരുൺ നടത്തിയ അനുരഞ്ജന ശ്രമമാണ് പാളിയത്. സർക്കാരിൽ വിശ്വാസമില്ലെന്നും അതിനാൽ തന്നെ നവകേരള സദസിൽ പരാതിയുമായി പോകില്ലെന്നും ബിന്ദു വൈലാശ്ശേരി പറഞ്ഞു.

നവകേരള സദസിന് പന്തൽ കെട്ടുന്ന തുകയുണ്ടെങ്കിൽ പാവപ്പെട്ട ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വീട് വെച്ച് നൽകാം. സ്വമേധയ ഒരു ആദിവാസി പോലും നവകേരള സദസിനെത്തില്ലെന്നും അവർ പറഞ്ഞു. ആദിവാസികൾക്ക് നൽകാൻ ഭൂമിയില്ലെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ തങ്ങൾ ഭൂമി കാണിച്ചു കൊടുക്കുമ്പോൾ മൗനമാണ് മറുപടിയെന്നും അവർ ആരോപിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!