കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കരുവാരക്കുണ്ട്: കൽക്കുണ്ട് ചേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. കപ്പിലാംതോട്ടം സ്വദേശി പുളിക്കൽ ഭാസ്ക്കരനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

ഇയാൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന സ്കൂട്ടറിലും സൂചന ബോർഡിലും ഇടിച്ച് രണ്ട് തവണ മലക്കം മറിയുകയായിരുന്നു. ഭാസ്ക്കരൻ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. സ്കൂട്ടർ യാത്രികന് നിസാര പരുക്കേറ്റു. മരണപ്പെട്ട ഭാസ്ക്കരൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!