നവകേരള സദസ്സ്: മന്ത്രിസഭയെ വരവേൽക്കാൻ തുഞ്ചന്റെ മണ്ണൊരുങ്ങുന്നു

നവകേരള സദസ്സ്: മന്ത്രിസഭയെ വരവേൽക്കാൻ തുഞ്ചന്റെ മണ്ണൊരുങ്ങുന്നു

തിരൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന് തിരൂര്‍ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. യു. സൈനുദ്ധീന്‍ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 27ന് തിരൂര്‍ മണ്ഡലത്തില്‍ നവകേരള സദസ്സിന് വേദിയാകുന്ന ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് പരാതികള്‍ സ്വീകരിക്കുന്നതിനും ആറായിരത്തോളം പേര്‍ക്ക് ഇരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സംവിധാനം ഉള്‍പ്പടെ അത്യാവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തും. കൂടാതെ ഘോഷയാത്ര ഉള്‍പ്പടെ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും നവംബര്‍ 24 മുതല്‍ ഒരുക്കിയതായി ചെയര്‍മാന്‍ പറഞ്ഞു.

തിരൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. പി. ഹംസക്കുട്ടി, കണ്‍വീനര്‍ എസ്. ഷീജ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വി. നന്ദന്‍, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയില്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ പി. ഉണ്ണി, പി.പി ലക്ഷ്മണന്‍, സി.എം മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!