ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

മഞ്ചേരി: പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് പനമരം സ്വദേശി എരുമങ്കിൽ അബൂബക്കറിന്റെ മകൻ അഷ്നാദ് (20) ആണ് മരിച്ചത്. മഞ്ചേരി എൻ എസ് എസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.

തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. മഞ്ചേരിയിൽ നിന്നും പയ്യനാട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു ബൈക്കും എതിർദിശയിൽ നിന്നും വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ അഷ്നാദിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ​ഗുരുതരമായതിനാൽ അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു മരണം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!