ഹദീസ് നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ഹദീസ് നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

തിരൂരങ്ങാടി: മര്‍ഹും വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാരുടെ ഉറൂസിനോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ‘വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാരും മിഷ്‌കാത്തുല്‍ മസ്വാബീഹിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും’ എന്ന വിഷയത്തില്‍ നാഷണല്‍ സെമിനാറും പ്രവാചക ജീവിത ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്രസയില്‍ വെച്ച് നടന്ന നാഷണല്‍ സെമിനാര്‍ ദാറുല്‍ഹുദാ പ്രൊഫസര്‍ എ.പി. മുസ്തഫ ഹുദവി അരൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി കരുവാരക്കുണ്ട് അധ്യക്ഷനായി. ഇര്‍ഷാദ് ഇ.വി ആമുഖഭാഷണം നടത്തി. സ്വാലിഹ് കെ.കെ, മിന്‍ഹാജ്, ഹംദാന്‍, ത്വാഹാ, സാബിത്ത്, അനീകുല്‍ ഇസ് ലാം, മാഹിര്‍, അന്‍സാറുല്‍ എന്നവര്‍ അബ്ദുല്‍ ബാരി മുസ് ലിയാരുടെ ജീവിതത്തെക്കുറിച്ചും വൈജ്ഞാനിക സംഭാവനകളെ കുറിച്ചും സെമിനാറില്‍ പേപ്പര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് റഹീം മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന പ്രവാചക ക്വിസ് മത്സരത്തില്‍ അമ്മിനിക്കാട് ദര്‍സ്, സി.എച്ച്.എസ് ദാറുല്‍ഹുദാ, ശൈഖ് ഫരീദ് ഔലിയ ദഅവാ കോളേജ് ഒടമല എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സെഷനില്‍ ഇ.കെ മുഹമ്മദ് കുട്ടി സാഹിബ് അവാര്‍ഡ് വിതരണം ചെയ്തു. ഉനൈസ് ഹുദവി അധ്യക്ഷനായി. ഖുബൈബ് ഏലംകുളം, ഫൈസല്‍ മണ്ണാര്‍ക്കാട്, നിസാം കളത്തില്‍, ഷബീര്‍ താഴെക്കോട്, മുബഷിര്‍ കൊടുങ്ങല്ലൂര്‍ നേതൃത്വം നല്‍കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!