പ്രവർത്തകരെ മർദിച്ചതിനെതിരെ മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

പ്രവർത്തകരെ മർദിച്ചതിനെതിരെ മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

മലപ്പുറം: പിണറായി വിജയൻ സർക്കാരിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് നോക്കിനിൽക്കെ ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉപയോഗിച്ച് മൃഗീയമായി അടിച്ചൊതുക്കാനുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച് കുന്നുമ്മൽ ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി,നിയുക്ത ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ,ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ പാറയിൽ, അഷ്‌റഫ്‌ കുഴിമണ്ണ, സഫീർ ജാൻ പാണ്ടിക്കാട്,റാഷിദ് പൂക്കോട്ടൂർ,ജിജി മോഹൻ,ഹാഷിദ് ആനക്കയം,മഹേഷ്‌ കൂട്ടിലങ്ങാടി,അൻഷിദ് ഇ.കെ,ഷാഹിദ് ആനക്കയം തുടങ്ങിയവർ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!