കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി പട്ടിക്കാട്ടെ മദ്രസ

കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി പട്ടിക്കാട്ടെ മദ്രസ

പട്ടിക്കാട്: അക്ഷര വെളിച്ചം പകരുന്ന പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ മതസൗഹാര്‍ദത്തിന്റെയും നന്മയുടെയും സന്ദേശം പകര്‍ന്നു നല്‍കി. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയാണ് മദ്രസ മാതൃകയായത്.

ഉച്ചക്ക് പന്ത്രണ്ടോടെയാണ് ഭക്തര്‍ ഇവിടെ എത്തിയത്. ഇവര്‍ക്ക് ഉച്ചഭക്ഷണവും പായസവും ഒരുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളും ബന്ധപ്പെട്ടവര്‍ നല്‍കി. പാകം ചെയ്ത ഭക്ഷണവും പായസവും ഈ സമയത്ത് മദ്രസയില്‍ രോഗ പ്രതിരോധ കുത്തിവയ്പ്പിന് എത്തിയവര്‍ക്കു കൂടി നല്‍കിയാണ് ഭക്തര്‍ മടങ്ങിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!