പെട്രോൾ ചോദിച്ചെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച് മോഷ്ടാവ്

മഞ്ചേരി: പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയിൽ പ്രഭാകരന്റെ ഭാര്യ നിർമല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ പെട്രോൾ തീർന്നെന്നും പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങി വരാൻ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്.
സ്കൂട്ടറിൽ പുൽപറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്കൂട്ടർ മറിഞ്ഞു. അതോടെ സ്കൂട്ടർ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]