മഞ്ചേരിയിൽ ഉമ്മ മരിച്ചതിന്റെ പിറ്റേന്ന് മകനും മരണപ്പെട്ടു

മഞ്ചേരിയിൽ ഉമ്മ മരിച്ചതിന്റെ പിറ്റേന്ന് മകനും മരണപ്പെട്ടു

മഞ്ചേരി: ഉമ്മ മരിച്ചതിന്റെ അടുത്ത ദിവസം മകനും മരണപ്പെട്ടു. മഞ്ചേരി തുറക്കൽ വട്ടപ്പാറയിൽ താമസിക്കുന്ന പരേതനായ കറുത്തേടത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ എളയോടത്ത് ഫാത്തിമ (75) വെള്ളിയാഴ്ച്ച രാവിലെയും മകൻ മുനീർ (53) പിറ്റേ ദിവസം രാവിലെയോടെയുമാണ് മരണപ്പെട്ടത്.

മുനീറിനെ കൂടാതെ മുജീബ്, ആമിന, സമീന, റിയാസ് ബാബു, ഉമ്മു സൽസ, നിജാസ്, പരേതനായി അലവി (മാനു) എന്നിവർ ഫാത്തിമയുടെ മക്കളാണ്. ശനിയാഴ്ച വൈകിട്ട് തുറക്കൽ പള്ളി ഖബർസ്ഥാനിൽ ഉമ്മയുടെ ഖബറിനടുത്ത് മകനെയും കബറടക്കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!