നവകേരള സദസ്സ് : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

നവകേരള സദസ്സ് : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ നവകേരള സദസ്സുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഓരോ മണ്ഡലത്തിലെയും ഒരുക്കങ്ങളും പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും നോഡൽ ഓഫീസർമാർ അവതരിപ്പിച്ചു. മുഴുവൻ മണ്ഡലങ്ങളിലും പന്തൽ, സ്റ്റേജ്, ശബ്ദ വെളിച്ച സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

മണ്ഡലം സദസ്സുകളിൽ ഓരോ മണ്ഡലത്തിലും പതിനായിരത്തിലധികം പേർ പങ്കെടുക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം സംവിധാനമൊരുക്കും. സ്ത്രീകള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും വയോജനങ്ങൾക്കും പരാതി നൽക്കാൻ പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘം ഉണ്ടായിരിക്കും. ഇൻഫർമേഷൻ റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 25 മുതൽ 28 വരെ എല്ലാ മണ്ഡലങ്ങളിലും കലാജാഥയും തുടർന്ന് മൊബൈൽ എൽ.ഇ.ഡി. പ്രോജക്ടർ പ്രദർശനവും ഉണ്ടായിരിക്കും.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരൂർ സബ് കലക്ടർ സച്ചിന്‍ കുമാര്‍ യാദവ്, എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാർ, മണ്ഡലങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍, വിവിധ ചുമതലകൾ വഹിക്കുന്ന നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!