കലക്ടർക്കൊപ്പം ശിശുദിനം ആഘോഷമാക്കി മഅ്ദിനിലെ കുരുന്നുകൾ

കലക്ടർക്കൊപ്പം ശിശുദിനം ആഘോഷമാക്കി മഅ്ദിനിലെ കുരുന്നുകൾ

മലപ്പുറം: പാടിയും സല്ലപിച്ചും വിജ്ഞാനം നുകര്‍ന്നും മഅദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശു ദിനം അവിസ്മരണീയമാക്കി. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് കുട്ടികളുമായി നടത്തിയ ശിശുദിന സൗഹാര്‍ദം കുട്ടികള്‍ക്ക് നവ്യാനുഭവമായി. ശിശു ദിന അസംബ്ലിയും
ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്‌കേറ്റിംഗ്, തൈക്കോണ്ടോ പ്രദര്‍ശനവും നടന്നു.
പ്രിന്‍സിപ്പള്‍ സൈതലവി കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹിമാന്‍ പങ്കെടുത്തു.

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. മലപ്പുറം എ ബി സി ട്രെയിനിംഗ് അക്കാദമി വിദ്യാര്‍ത്ഥികളും കൊട്ടുക്കര പി പി എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് -ഗൈഡ് അംഗങ്ങളും ശിശുദിനം വര്‍ണ്ണാഭമാക്കാന്‍ കുട്ടികള്‍ക്കൊപ്പം കൂടി. ചാച്ചാജിയുടെ വേഷം ധരിച്ച കുട്ടികള്‍ക്ക് റോസാപ്പൂവും ചാച്ചാജി തൊപ്പിയും ബലൂണും നല്‍കി. മഅ്ദിന്‍ അന്ധവിദ്യാലയത്തിലെ മുഹമ്മദ് ഹാദി ബ്രയില്‍ ലിപിയില്‍ പത്രവായന നടത്തി. മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏബ്ള്‍ വേള്‍ഡ് പ്രധാനധ്യാപകരായ ഉസ്മാന്‍, അബൂബക്കര്‍, വിമല എന്നിവര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി. മധുരവും വര്‍ണ്ണചായങ്ങളും കുട്ടികള്‍ക്ക് സമ്മാനിച്ചു. പരിപാടിയില്‍ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ടീമിനെ അഭിനന്ദിച്ചു.

ശിശുദിനത്തില്‍ ഫലസ്തീനിലെ കുരുന്നുകള്‍ക്ക്
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഅദിന്‍ ഇര്‍ഷാദ് വിദ്യാര്‍ത്ഥികള്‍

ശിശുദിനത്തോടാനുബന്ധിച്ച് അല്‍ ഇര്‍ഷാദ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി.
പാലസ്തീനിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യ പ്രഖ്യപിച്ചു നടത്തിയ റാലിയില്‍ പ്രിന്‍സിപ്പല്‍ ശരീഫ് വെളിമുക്ക്, മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി സംസാരിച്ചു. കൊളാഷ് പ്രദര്‍ശനം, പ്രതിജ്ഞ എന്നിവയും നടന്നു.

Sharing is caring!