മകനെ സന്ദർശിക്കാൻ റിയാദിലെത്തിയ പിതാവ് അന്തരിച്ചു

മകനെ സന്ദർശിക്കാൻ റിയാദിലെത്തിയ പിതാവ് അന്തരിച്ചു

റിയാദ്: മകന്റെ അടുത്ത് സന്ദർശന വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് എത്തിയതായിരുന്നു ഇദ്ദേഹം.

പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: മേരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!