‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കട ഉടമകള്‍ക്കെതിരെ കേസ്

‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കട ഉടമകള്‍ക്കെതിരെ കേസ്

കോട്ടക്കൽ: യൂട്യൂബര്‍ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.

ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.

ഉദ്ഘാടന വേദിയിലേക്ക് എത്താൻ ശ്രമിച്ച തൊപ്പിയേയും പോലീസ് മടക്കി അയച്ചിരുന്നു.

സൈനബയെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പ്രതി സമദ്

 

Sharing is caring!