മുഖ്യമന്ത്രിയെ വിമർശിച്ചു; കൊണ്ടോട്ടിയിലെ വ്ലോ​ഗർക്ക് സൈബർ ആക്രമണം

മുഖ്യമന്ത്രിയെ വിമർശിച്ചു; കൊണ്ടോട്ടിയിലെ വ്ലോ​ഗർക്ക് സൈബർ ആക്രമണം

കൊണ്ടോട്ടി: സംസ്ഥാനത്തെ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ച യൂട്യൂബര്‍ക്ക് നേരെ സൈബറാക്രമണം. കുഴിമണ്ണ സ്വദേശി നിസാറാണ് സൈബറാക്രമണത്തിനിരയായത്. സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും ചിലര്‍ സൈബ്രാക്രമണം നടത്തുകയും കള്ളക്കേസുകളില്‍ പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും യൂട്യൂബര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധച്ചതില്‍ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും നമ്മുടെ രാജ്യത്ത് ഒരു പൗരനെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ തനിക്ക് പ്രതിഷേധിക്കാന്‍ സാധിക്കില്ലേയെന്നും യൂട്യൂബര്‍ ചോദിച്ചു. അതേസമയം പഞ്ചായത്ത് പണം തിരിച്ചു തന്നു, പഞ്ചായത്ത് അധികൃതര്‍ തന്നോട് മാപ്പു പറഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യൂട്യൂബര്‍ വ്യക്തമാക്കി.

ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ള എ ടി എം പദ്ധതിയുമായി വള്ളിക്കുന്ന് ​പഞ്ചായത്ത്

‘കഴിഞ്ഞ ഏപ്രില്‍ 30 മുതലാണ് ഫീസ് വര്‍ധനയുണ്ടായത്. സാധാരണക്കാര്‍ക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അന്ന് പറഞ്ഞത്. ഞാന്‍ ഒരു സാധാരണക്കാരനാണെന്നാണ് ഞാന്‍ വിചാരിച്ചത്. 2420 സ്‌ക്വയര്‍ ഫീറ്റിന്റെ വീടാണ് ഞാന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ചെന്നപ്പോഴാണ് 30 രൂപ ഫീസുള്ളത് 1000 രുപയായും 2420 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന് ഏപ്രില്‍ 10 വരെ 1575 രൂപ വാങ്ങിയിരുന്നിടത്ത് 22837 രുപയാക്കി മാറ്റിയതും അറിയുന്നത്’.

സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയം യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിക്കുക മാത്രമാണ് തന്റെ ഉദ്ദേശമെന്നും ഫീസ് വര്‍ധനക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പുനരാലോചന നടത്തണമെന്നും യൂട്യൂബര്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!