വെന്നിയൂരിൽ പെയിന്റ് കടയ്ക്ക് തീപിടിച്ചു, തീ കണ്ട് നാലാം നിലയിൽ നിന്നും ചാടിയവർക്ക് പരുക്കേറ്റു

വെന്നിയൂരിൽ പെയിന്റ് കടയ്ക്ക് തീപിടിച്ചു, തീ കണ്ട് നാലാം നിലയിൽ നിന്നും ചാടിയവർക്ക് പരുക്കേറ്റു

കോട്ടക്കൽ: വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം. എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയയ തൊഴിലാളികൾക്കാണ് പരുക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ഇന്ന് 11 മണിക്ക് ശേഷമാണ് വെണ്ണിയൂരില്‍ ദേശീയ പാതക്ക് സമീപമുള്ള പെയിന്‍റ് കടയില്‍ തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് ഞായറാഴ്ച ആയതിനാല്‍ കട അവധിയായിരുന്നു. കടയുടെ മുകള്‍നിലയിലാണ് ഇവിടുത്തെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കത്തിയ നിലയിലാണുള്ളത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!