സർപ്രൈസ് നൽകി പൈലറ്റായ കൊച്ചുമകൻ, അരീക്കാട് സ്വദേശികൾക്ക് സ്വപ്നം സഫലമായ ആകാശയാത്ര

സർപ്രൈസ് നൽകി പൈലറ്റായ കൊച്ചുമകൻ, അരീക്കാട് സ്വദേശികൾക്ക് സ്വപ്നം സഫലമായ ആകാശയാത്ര

കരിപ്പൂർ: വിമാനയാത്രയ്ക്കെത്തിയ വല്യുപ്പയ്ക്കും വല്യുമ്മയ്ക്കും സർപ്രൈസ് നൽകി പൈലറ്റായ കൊച്ചുമകൻ. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പറന്ന എയർ അറേബ്യ വിമാനത്തിലാണ് അരീക്കാട് വടക്കേതിൽ ഏന്തുഹാജിയും ഭാര്യ കുഞ്ഞായിശയും യാത്ര ചെയ്യാനെത്തിയത്. വിമാനം കയറുമ്പോൾ തങ്ങളുടെ കൊച്ചുമകനാണ് ഇത് പറത്തുന്നതെന്ന് ഇരുവരും അറിഞ്ഞില്ല.

വിമാനം പുറപ്പെടും മുമ്പുള്ള അനൗൺസ്മെന്റിലാണ് ഷാർജയിൽ താമസിക്കുന്ന സി പി നാസറിന്റെയും സമീറയുടേയും മകനായ പൈലറ്റ് നസീം തന്റെ വല്യുപ്പയും, വല്യുമ്മയും വിമാനത്തിൽ ഉണ്ടെന്ന് പറയുന്നത്. തുടർന്ന് കോക്ക്പിറ്റിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് എത്തുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

പൈലറ്റാകാൻ പഠിക്കുന്നതു മുതൽ വല്യുമ്മ നീ പറത്തുന്ന വിമാനത്തിൽ കയറി ഒന്ന് ഗൾഫിലേക്ക് പോകണ’മെന്ന് പറയുമായിരുന്നു. വല്യുമ്മയുടെ വാക്കുകൾ നസീം ഹൃദയത്തിലേറ്റി, അവരുടെ ആ​ഗ്രഹം സഫലമാക്കി. നസീമിന്റെ ആ​ഗ്രഹത്തിന് എയർ അറേബ്യ ഉദ്യോ​ഗസ്ഥർ പിന്തുണ നൽകിയതോടെ ഉമ്മയെ പോലും അറിയിക്കാതെ നസീം വല്ല്യുപ്പയ്ക്കും വല്ല്യുമ്മയ്ക്കും ടിക്കറ്റും വിസയും ശരിയാക്കി. മുൻനിരയിൽ സീറ്റും വീൽ ചെയറടക്കം സൗകര്യങ്ങളും ഒരുക്കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!