ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഗർഭിണി അപകടത്തിൽ മരിച്ചു
നിലമ്പൂർ: ചന്തക്കുന്ന് യു.പി.സ്കൂളിന് സമീപം സ്കൂട്ടിയും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരണപ്പെട്ടു. അകമ്പാടം നമ്പൂരിപ്പൊട്ടി ഗ്രൗണ്ടിന് സമീപത്തെ ഉണ്ണിയുടെ ഭാര്യ പ്രിജിയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് സുധീഷ് ചികിൽസയിലാണ്.
മലപ്പുറം ചന്തക്കുന്ന് യു പി സ്‌കൂളിന് മുന്നില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് സുധീഷിനൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു പ്രിജി. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്.
പ്രിജി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുധീഷിന്റെ പരിക്ക് സാരമുള്ളതല്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]