ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള കെ എസ് യു മാർച്ചിൽ സംഘർഷം

ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള കെ എസ് യു മാർച്ചിൽ സംഘർഷം

മലപ്പുറം: കേരള വർമ്മ കോളേജിലെ ജനാധിപത്യം അട്ടിമറിച്ചതിന് നേതൃത്വം കൊടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു. ഡി.സി.സിയിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ട്രറ്റ് പടിക്കൽ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്ന് പ്രവർത്തകർ കൂട്ടമായി കുന്നുമ്മൽ ടൗണിൽ എത്തുകയും ദേശിയ പാത ഉപരോധിക്കുകയും ചെയ്തു.

തുടർന്ന് വീണ്ടും പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മാർച്ച് ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.  കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,കെ.എസ്.യു സംസ്ഥാന കൺവീനർ ആദിൽ കെ.കെ.ബി എന്നിവർ സംസാരിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ്,സംസ്ഥാന കൺവീനർ ആദിൽ കെ.കെ.ബി,റാഷിദ്‌ പുതുപൊന്നാനി,നിയാസ്,റിനോ കുര്യൻ,ജിജേഷ്,സവാദ്, അജ്നാസ്,നസീബ് യാസീൻ,ഓജസ് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!