സർക്കാർ പറയുന്ന നേട്ടങ്ങളേകകാൻ കോട്ടങ്ങൾ പ്രതിപക്ഷത്തിന് പറയാനുണ്ടെന്ന് കു‍ഞ്ഞാലിക്കുട്ടി

സർക്കാർ പറയുന്ന നേട്ടങ്ങളേകകാൻ കോട്ടങ്ങൾ പ്രതിപക്ഷത്തിന് പറയാനുണ്ടെന്ന് കു‍ഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ സാമ്പത്തിക മാനേജ്‌മെന്റ് തികഞ്ഞ പരാജയമാണൈന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. നവകേരള സദസില്‍ സര്‍ക്കാര്‍ പറയുന്ന നേട്ടങ്ങളെക്കാള്‍ സര്‍ക്കാരിന്റെ കോട്ടങ്ങള്‍ പ്രതിപക്ഷത്തിന് പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കുള്ള സബ്‌സിഡി 9 മാസമായി വിതരണം ചെയ്യാത്ത സര്‍ക്കാരിന്റെ നടപടി കടുത്ത അനീതിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാതെ കേരളത്തെ ബ്രാന്‍ഡ് ചെയ്തിട്ട് കാര്യമില്ലെന്നും കുടുബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സബ്‌സിഡിയിനത്തില്‍ വളരെയധികം തുകയാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 20 രൂപയ്ക്ക് ഊണായിരുന്നു. സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം 10 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും എന്നാല്‍ ഖജനാവു കാലിയായപ്പോള്‍ സബ്‌സിഡി നിര്‍ത്തി ഊണിനു 30 രൂപയാക്കി. ഇതും തലയ്ക്കടിയായ നടത്തിപ്പുകാര്‍ക്ക് തന്നെയാണ്. സര്‍ക്കാരിനില്ലാത്ത കടപ്പാട് നടത്തിപ്പുകാര്‍ക്കു ഉള്ളതുകൊണ്ടാണ് സംസ്ഥാനമെമ്പാടും ഇതു നടന്നുപോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!