മുഹമ്മദ്‌കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി

മുഹമ്മദ്‌കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി

മലപ്പുറം: ദമ്മാം സഫാ പോളിക്ലിനിക്ക് സാരഥിയും സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ടുമായ മുഹമ്മദ്‌കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് (46) നിര്യാതയായി.അസുഖസംബന്ധമായി ചികിത്സയിലായിരുന്ന അവർ ഇന്ന് രാവിലെ അഞ്ച് മണിയോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്ററിൽ വെച്ചാണ് മരണപ്പെട്ടത്.

രണ്ടുപതിറ്റാണ്ടിലധികമായി കുടുംബത്തോടൊപ്പം ദമ്മാമിലുണ്ടായിരുന്ന അവർ കെഎംസിസി വനിത വിംഗിൻറെ നേതൃനിരയിലും ജീവകാരുണ്യമേഖലയിലും സ്തുസ്ത്യർഹമായ സേവനങ്ങളർപ്പിച്ചിരുന്നു.വെസ്റ്റ് കോഡൂർ സ്വദേശി പിച്ചൻ സൈനുദ്ധീൻ മുസ്ല്യാരുടെ മകളാണ്.

താനൂർ സ്വദേശി ജോർദാനിൽ മരണപ്പെട്ടു

മക്കൾ:മുഹമ്മദ് ആഷിഖ്,മുഹമ്മദ് അസീബ്,ഹഫ്‌ന ഷെറിൻ. ദമ്മാമിലുള്ള അഹമ്മദ് അലി,അമീറലി,ആബിദലി എന്നിവർ സഹോദരങ്ങളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഹഫ്സയുടെ നിര്യാണത്തിൽ കെഎംസിസി അനുശോചിച്ചു.

Sharing is caring!