താനൂർ സ്വദേശി ജോർദാനിൽ മരണപ്പെട്ടു

താനൂർ സ്വദേശി ജോർദാനിൽ മരണപ്പെട്ടു

താനൂർ: ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു താനൂർ സ്വദേശിയായ യുവാവ് ജോര്‍ദാനില്‍ ഹൃദയാഘാതമൂലം മരണപ്പെട്ടു. താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകൻ ഹബീബ് എന്ന അബിയാണ് (39) മരണപ്പെട്ടത്.

സൗദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.  ലോഡുമായി ജോർദാനിലേക്ക് പോയപ്പോഴാണ് അവിടെ വെച്ച് ​ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമം ആരംഭിച്ചു.

കഞ്ചാവുമായി മലപ്പുറത്ത് സൈനികൻ പിടിയിൽ

സക്കീനയാണ് മാതാവ്.  ഷംനയാണ് ഭാര്യ.  മെഹ്സിൻ, ഇസ്ര എന്നിവർ മക്കളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!