കഞ്ചാവുമായി മലപ്പുറത്ത് സൈനികൻ പിടിയിൽ

കഞ്ചാവുമായി മലപ്പുറത്ത് സൈനികൻ പിടിയിൽ

കാളികാവ്: അവധിക്ക് നാട്ടിലെത്തിയ സൈനികൻ അടക്കം രണ്ട് യുവാക്കളെ കഞ്ചാവുമായി കാളികാവ് പോലീസ് പിടികൂടി. ചോക്കാട് സ്വദേശിയും സൈനികനുമായ പുലത്ത് അഫ്സൽ (30), കൂരാട് സ്വദേശ് മാഞ്ചേരി സൽസബീൽ (26) എന്നിവരാണ് പിടിയിലായത്. അരക്കിലോ കഞ്ചാവും 12,000 രൂപയും ഇവരിൽ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തു.

അർധരാത്രി ചോക്കാട് ടൗണിൽ സംശയാസ്പദമായ സാ​ഹചര്യത്തിൽ കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് ക‍ഞ്ചാവ് കണ്ടെത്തിയത്. സൈന്യത്തിലെ ആർ ആർ വിഭാ​ഗത്തിൽ കാശ്മീരിൽ സേവനം ചെയ്ത് വരികയാണ് അഫ്സൽ. കാളികാവ് സി ഐ എം ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!