മാറഞ്ചേരിയില്‍ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി

മാറഞ്ചേരിയില്‍ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി

പൊന്നാനി: മാറഞ്ചേരിയില്‍ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദില്‍ (15)മുഹമ്മദ് നസല്‍ (15) ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായത്.

മാറഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് കാണാതായത് എന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!