മഞ്ചേരി സ്വദേശിയെ ഹണിട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ നാലു പേർ പിടിയിൽ
മഞ്ചേരി: മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.സംഭവത്തിൽ ഇടുക്കി പുതുശ്ശേരിപ്പടിക്കൽ പി.എസ് അഭിലാഷ് (28), കൊല്ലം നൗഫൽ മൻസിൽ അൽ അമീൻ (23), ഇടുക്കി ചെരുവിൽ പുത്തൻവീട് പി ആതിര (28), ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗൺസിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ചുകൊടുത്ത ലൊക്കേഷനിൽ എത്തുകയായിരുന്നു.റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നൽകിയതോടെ ഇയാളുടെ ബോധം നഷ്ടപ്പെട്ടു. മറ്റ് രണ്ടുപേർ എത്തി പരാതിക്കാരനെയും യുവതിയെയും ചേർത്തുനിർത്തി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




